കുന്നിക്കോട്: വയോധികയെ പീഡിപ്പിച്ച കേസില്‍ അമ്പത്തിയഞ്ചുകാരനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കമുകുംചേരി സ്വദേശി ഭാസ്കരനെയാണ് പോലീസ് പിടികൂടിയത്. ഭാസ്കരന്റെ മാതൃസഹോദരി എഴുപത് വയസുള്ള വയോധികയാണ് പീഡനത്തിനിരയായത്. ഇക്കഴിഞ്ഞഏപ്രിൽ 14 നാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തിനുശേഷം ഭയന്ന വയോധിക പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്പി കുന്നിക്കോട് സി ഐയെ അന്വേഷണം ഏൽപ്പിക്കുകയും തുടർന്ന് പോലീസ് ഗാന്ധിഭവനിൽ അഭയംതേടിയ വയോധികയെ കാണുകയും മൊഴിയെടുക്കുകയും ചെയ്തു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുന്നിക്കോട് സർക്കിൾ ഇൻസ്പെക്ടർ പി എസ് സുജിത്ത്, എസ്ഐ ജോയ്, സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദു ലാൽ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.