പാലക്കാട്: സിപിഎം ഓഫീസിൽവച്ച് പീഡനത്തിനിരയായെന്ന പരാതി നൽകിയ യുവതിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മണ്ണൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തിലും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് യുവജനസംഘടനാ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.