ജയ്പുർ: രാജസ്ഥാനിൽ മോസ്കിനുള്ളിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ. ആൽവാർ ജില്ലയിലാണു സംഭവം.
വീടിനു പുറത്തു കളിക്കുകയായിരുന്ന പെൺകുട്ടിയെ മതപുരോഹിതനായ അസ്ജാദ് (22) അകത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മ അന്വേഷിച്ച് മോസ്കിൽ എത്തിയതോടെയാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.