ന്യൂഡൽഹി: വയോധികയെ 45 വയസുകാരനായ മകൻ പീഡനത്തിനിരയാക്കിയെന്ന് പരാതി. പഞ്ചാബിലെ ബതാല സ്വദേശിയായ 70 വയസുകാരിയാണ് പരാതി നൽകിയത്. അവിവാഹിതനായ മകൻ മദ്യലഹരിയിൽ രണ്ടു വർഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതി. നാലു ആൺമക്കളും മൂന്നു പെൺമക്കളുമുള്ള വൃദ്ധ അവിവാഹിതനായ മകനൊപ്പമാണ് താമസിച്ചിരുന്നത്.
കുടുംബത്തിന് അപമാനമാകും എന്നോർത്ത് പീഡനവിവരം ഒളിപ്പിച്ച വൃദ്ധ ഒടുവിൽ മകളോട് കാര്യം വെളിപ്പെടുത്തുകയായിരുന്നു. വൃദ്ധയുടെ പരാതിയിൽ മകനെതിരെ കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.