മുണ്ടക്കയം ഈസ്റ്റ്: പതിനേഴുകാരിയായ സ്കൂള്‍ വിദ്യാഥിനിയെ പീഡിപ്പിക്കുകയും നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പളളി കപ്പാട് കരിമ്പനാക്കുന്നേല്‍ ഹരികൃഷ്ണ(27) നെയാണ പീരുമേട് സിഐ ഷിബുകുമാര്‍, പെരുവന്താനം എസ്‌ഐ പി.ജെ. വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ 2014 മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവത്രെ. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ബന്ധത്തിലാവുകയും പ്രണയം നടിച്ച ഹരികൃഷ്ണന്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രം മൊബൈലില്‍ പകര്‍ത്തിയിരുന്നു.എന്നാല്‍ കുറച്ചു നാളുകളായി ശാരീരിക ബന്ധത്തിനു പെണ്‍കുട്ടി വിസമ്മതിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കു വിധേയയാക്കിയിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളെ സംബന്ധിച്ചു പോലീസിനു വിവരം ലഭിച്ചതായി അറിയുന്നു. കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസങ്ങളിലുണ്ടായേക്കുമെന്നു പോലീസ് പറഞ്ഞു.