ഭോപ്പാൽ: ബാലികമാരെ ലൈംഗീക പീഡനത്തിനിരയാക്കുന്നവരുടെ ജീവനെടുക്കാനൊരുങ്ങി മധ്യപ്രദേശ്. 12 വയസും അതിനു താഴെയും പ്രായമുള്ള പെൺകുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന പ്രമേയം മധ്യപ്രദേശ് കാബിനറ്റ് പാസാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഭേദഗതിവരുത്തി ബാലികാ പീഡകർക്ക് വധശിക്ഷ ഉറപ്പാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഭുപേന്ദ്ര സിംഗ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ലൈംഗീക പീഡനക്കേസുകളാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 67 വയസുള്ള സ്ത്രീയ നാലു പേർ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം അടുത്തിടെയാണ് നടന്നത്. തലസ്ഥാനത്ത് 10 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.