കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: മാരായമുട്ടത്ത് സൈ​നി​ക​ൻ അറസ്റ്റിൽ; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്

മാ​​രാ​​യ​​മു​​ട്ടം: വീ​​ട്ട​​മ്മ​​യെ പീ​​ഡി​​പ്പി​​ക്കാ​ൻ ശ്ര​മി​ച്ച കേ​​സി​​ൽ സൈ​​നി​​ക​​നെ കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തു. നെ​​യ്യാ​​റ്റി​​ൻ​​ക​​ര ഇ​​രു​​ന്പി​​ൽ ചാ​​ണി​​ക്കു​​ഴി ആ​​ർ.​​ജെ. നി​​വാ​​സി​​ൽ അ​​നു ജോ​​യി​​യാ​​ണു റി​​മാ​​ൻ​​ഡി​​ലാ​​യ​​ത്. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​വ​​ധി​​ക്കു നാ​​ട്ടി​​ലെ​​ത്തി​​യ പ്ര​​തി യു​​വ​​തി കു​​ളി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ക​​ട​​ന്നു​പി​​ടി​​ക്കു​​ക​​യും വീ​​ട്ടി​​നു​​ള്ളി​​ൽ കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പ്ര​​തി​​യു​​മാ​​യു​​ള്ള മ​​ൽ​​പ്പി​​ടി​​ത്ത​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ യു​​വ​​തി നെ​​യ്യാ​​റ്റി​​ൻ​​ക​​ര ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​. യു​​വ​​തി​​യു​​ടെ നി​​ല​​വി​​ളി​​കേ​​ട്ടെ​ത്തി​യ നാ​​ട്ടു​​കാ​​രാ​​ണ് അ​വ​രെ നെ​​യ്യാ​​റ്റി​​ൻ​​ക​​ര ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്.

സം​​ഭ​​വശേ​​ഷം പാ​​ങ്ങോ​​ട് മി​​ലി​​ട്ട​​റി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യ അ​​നു ജോ​​യി​​ക്കെ​​തി​​രേ മാ​​രാ​​യ​​മു​​ട്ടം പോ​​ലീ​​സ് കേ​​സെ​​ടു​​ക​​യും റി​​പ്പോ​​ർ​​ട്ട് സൈ​​ന്യ​​ത്തി​​നു കൈ​​മാ​​റു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ പാ​​ങ്ങോ​​ട്ടെ മി​​ലി​​ട്ട​​റി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​നു ജോ​​യി​​യെ കോ​​ട​​തി​​യി​​ൽ എ​​ത്തി​​ച്ചു.

2014-ൽ ​​പ്രാ​​യ​പൂ​​ർ​​ത്തി​​യാ​​വാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ലും ക​​ഴി​​ഞ്ഞ വ​​ർ​​ഷം യു​​വാ​​വി​​നെ​​യും ഭാ​​ര്യ​​യെ​​യും വീ​​ട്ടി​​ൽ​ക്ക​​യ​​റി വെ​​ട്ടി​​പ്പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച കേ​​സി​​ലും അ​​നു​​ ജോ​​യി പ്ര​​തി​​യാ​​ണ്.

Related posts