കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ പീഡനത്തിനിരയായ വിദ്യാർഥിനിയുടെ സുഹൃത്തും പീഡനത്തിനിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കരിങ്കൽക്കുഴി സ്വദേശിയായ പത്തൊൻപതുകാരനെ കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും.
പറശിനിക്കടവിലെ ലോഡ്ജിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ അതേ സ്കൂളിലാണ് സുഹൃത്തും പഠിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് കരിങ്കൽക്കുഴി സ്വദേശിയും പെണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി. ഇതിനിടെ കണ്ണൂരിൽ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണു പരാതി.
ഇതുസംബന്ധിച്ച് പെണ്‍കുട്ടിയാണ് വനിതാ പോലീസിൽ പരാതി നൽകിയത്. എന്നാൽ കസ്റ്റഡിയിലുള്ള യുവാവിന് പറശിനിക്കടവിലെ ലോഡ്ജിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഘവുമായി ബന്ധമില്ലെന്നാണ് പോലീസിനു ലഭിച്ച സൂചന.