തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും സിപിഐ കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സി.സി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കും.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റാണ് സജിമോൻ.
2018 ലെ കേസിന് ശേഷം അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. പക്ഷേ പിന്നീട് പാർട്ടിയിൽ വീണ്ടും തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ ഇയാൾക്ക് നൽകി.
എന്നാൽ ഇതിനിടെ ഇയാൾ വീട്ടമ്മയുടെ നഗ്നചിത്രമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നു. ഗുരുതരമായ നിരവധി പരാതികൾ നേതൃത്വത്തിന് സി.സി സജിമോനെതിരെ ലഭിച്ചു. ഇതിനെ തുടർന്നാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടി.