പ്രതിയോടൊപ്പം! അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറെ സംരക്ഷിക്കാന്‍ സിപിഎം ഇടപെടലുകളെന്നാരോപണം; മെഡിക്കല്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ച നിലപാടും വിവാദത്തില്‍

പ​ത്ത​നം​തി​ട്ട: അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​യി അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​യ​തി​നേ തു​ട​ർ​ന്ന് കോ​യി​പ്രം പോ​ലീ​സ് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 14നാ​ണ് കേ​സെ​ടു​ത്ത​ത്.

കു​ട്ടി​യു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടും വി​വാ​ദ​മാ​യി​രു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​കാ​തെ​വ​ന്ന​തി​നേ തു​ട​ർ​ന്ന് പോ​ലീ​സും ബ​ന്ധു​ക്ക​ളും വെ​വേ​റെ പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു.

ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ര​ണ്ട്) സെ​പ്റ്റം​ബ​ർ 22ന് ​ഉ​ത്ത​ര​വി​ട്ടി​ട്ടും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​ൽ ഇ​തേ​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മെം​ബ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ന്ധു​ക്ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി​യി​ൽ ഡി​എം​ഒ അ​ന്വേ​ഷ​ണം ന​ട​ത്തി ഡോ​ക്ട​ർ കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

സം​ഭ​വം ന​ട​ന്ന​താ​യി പ​റ​യു​ന്ന മു​റി തു​റ​ന്ന് മ​ഹ​സ​ർ ത​യാ​റാ​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​യെ സ​ഹാ​യി​ക്കാ​ൻ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി. അ​റ​സ്റ്റ് വൈ​കി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​തി​നേ തു​ട​ർ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​ത്യേ​ക​സം​ഘ​ത്തെ എ​സ്പി നി​യോ​ഗി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​യാ​യ റെ​ജി കെ.​തോ​മ​സ് സി​ഐ ഓ​ഫീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നും പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന​തു ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു.കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ച പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ ്കു​ഴി​വേ​ലി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ രാ​ഷ്ട്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി.

അ​യി​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സു​രേ​ഷി​നെ​തി​രെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എ​മ്മി​ന്‍റെ ഇ​ട​പെ​ട​ൽ ഈ ​വി​ഷ​യ​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മെം​ബ​ർ​മാ​ർ ആ​രോ​പി​ച്ചു.

സി​പി​എം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സു​രേ​ഷ് കു​ഴി​വേ​ലി​യെ പാ​ർ​ട്ടി​യി​ൽ നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക​രു​നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മ​ങ്ങ​ളെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.മെം​ബ​ർ​മാ​രാ​യ സു​രേ​ഷ് കു​ഴി​വേ​ലി​ൽ, ആ​ന​ന്ദ​ക്കു​ട്ട​ൻ, പ്ര​ദീ​പ് അ​യി​രൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts