പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇന്നലെയാണ് അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള കുഞ്ഞിനെ പെരുമ്പാവൂർ കുറുപ്പംപടിയിൽ അസം സ്വദേശികൾ പീഡിപ്പിച്ചത്.
പെരുമ്പാവൂരിലെ വടക്കാട്ടുപടി പ്ലെെവുഡ് കമ്പനിയിലെത്തിച്ചാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. പ്രതികൾ ഈ കമ്പനി ജീവനക്കാരാണ്. പ്രതികളിൽ ഒരാൾക്ക് 18 ഉം മറ്റെയാൾക്ക് 21 വയസുമാണ് പ്രായം.
ഇന്നലെ രാത്രി തന്നെ പ്രതികളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. പോലീസ് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു.
ചൈൽഡ് ലൈൻ അധികൃതർ കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തും. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.
പെരുമ്പാവൂര്‍ പ്രദേശത്ത് കുഞ്ഞുങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്.