നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിങ്ങ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് പെൺകുട്ടിയെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ പോലീസ് സ്റ്റേഷനു മുന്നിൽ സമരം ചെയ്തു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബജ്രംഗ് സിംഗ് പറഞ്ഞു.