ഷിംല: ഷിംലയിൽ സൈനിക പരിശീലന കമാൻഡിൽ അംഗമായ ലഫ്.കേണലിന്റെ മകളെ മാനഭംഗപ്പെടുത്തിയതിന് കേണൽ അറസ്റ്റിൽ. തിങ്കളാഴ്ച കേണലിന്റെ വീട്ടിൽ വച്ച് കേണലും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 21 വയസുകാരിയുടെ പരാതിയിൽ കേണലിനെതിരെ കേസെടുത്തു.
മോഡലിംഗ് രംഗത്തെ പ്രമുഖനെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിച്ച ശേഷമായിരുന്നു പീഡനം. ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിച്ച ശേഷമാണ് മാനഭംഗപ്പെടുത്തിയത്. പീഡന വിവരം പുറത്തറിയിച്ചാൽ ലഫ്. കേണലായ അച്ഛന്റെ ജോലി നഷ്ടപ്പെടുമെന്നും കേണൽ ഭീഷണിപ്പെടുത്തിയെന്നു യുവതി പോലീസിന് മൊഴി നൽകി.
കേസിൽ പ്രതിയായ കേണലിന്റെ സുഹൃത്തിനെ പിടികൂടാനായിട്ടില്ല. പോലീസ് അന്വേഷണം നടക്കുകയാണ്.