തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് പിങ്ക് പോലീസ് കൈതാങ്ങായി.
നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടിയെ സ്കൂളിലെ മുതിർന്ന വിദ്യാർഥി ശല്യം ചെയ്യുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും വഴങ്ങാതിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി വിവരം വീട്ടുകാരോടോ സ്കൂൾ അധികൃതരോടോ പറഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം ഫോണ്‍ വഴി ഇയാൾ നിർദേശിക്കുന്ന സ്ഥലത്ത് എത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേ തുടർന്ന് പിങ്ക് പട്രോളിന്റെ രണ്ടാം നന്പർ വാഹനത്തിലുള്ള വനിത പോലീസുകാരോട് തന്നെ ഒരാൾ ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിയെ പിങ്ക് പോലീസ് പട്രോൾ ഫോർട്ട് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുകയുംകാര്യങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കുകയുമായിരുന്നു.
കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ഫോർട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.