പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പത്താംക്ലാസ് പരീക്ഷയിൽ മിന്നും വിജയം നേടി രണ്ട് മിടുക്കികൾ. അച്ഛനും അമ്മാവനും ബലാത്സംഗത്തിന് ഇരിയാക്കി മാനസികവും ശാരീരികവുമായി തളർത്തിയെങ്കിലും വാശിയോട് പഠിച്ച് ജയിച്ചു ഈ പെൺകുട്ടികൾ . തെലുങ്കാനയിലാണ് സംഭവം.
പെൺകുട്ടികളിലൊരാൾ 15-ാം വയസിലാണ് അച്ഛന്റെ പീഡനത്തിന് ഇരയാകുന്നത്. വയറുവേദനയെ തുടർന്ന് മുത്തശി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. മാസങ്ങൾ പിന്നിട്ടതിനാൽ ഗർഭം അലസിപ്പിക്കാനും കഴിഞ്ഞില്ല. തുടർന്ന് പെൺകുട്ടി പ്രസവിച്ചതോടെ കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റി.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പെൺകുട്ടിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചിരുന്നു.
രണ്ടാമത്തെ പെൺകുട്ടിയെ അമ്മാവനാണ് പീഡിപ്പിച്ചത്. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ ബന്ധുക്കൾ പെൺകുട്ടിയെ അകറ്റി നിർത്തിയിരുന്നു. ഇരുവരും ഉയർന്ന മാർക്കോടെയാണ് പത്താംക്ലാസ് പരീക്ഷയിൽ വിജയിച്ചത്.