ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തിൽ പ്രതിയായ അരുണ്‍ കുമാറിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതിയെ അടുത്തിടെ മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷമാണ് അരുണ്‍ കുമാര്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായി ജയിലിൽവച്ച് പരിചയത്തിലായ പ്രതി, പുറത്തിറങ്ങിയ ശേഷം ഭര്‍ത്താവിന്റെ നമ്പറില്‍ ഫോണ്‍ വിളിച്ച് യുവതിയുമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഡിസംബര്‍ അഞ്ചിന് പ്രതിക്കൊപ്പം യുവതി രാമയാംപേട്ട് പ്രദേശത്തേക്ക് പോയി. ഇവിടെവെച്ച് അരുണ്‍ കുമാര്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.