അന്തിക്കാട്: പ്രണയം നടിച്ച് പതിനാലുകാരിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാരനെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ പരാതി പ്രകാരം അന്തിക്കാട് സ്വദേശി അന്തിക്കാട്ട് വാരിയം വീട്ടിൽ ശങ്കറി (25) നെ അന്തിക്കാട് സിഐ മുഹമ്മദ് ഹനീഫ്, എസ്ഐ സംഗീത് പുനത്തിൽ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.
പ്രണയം നടിച്ച് പീഡനം; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
