തൃപ്പൂണിത്തുറ: വീട്ടിൽ നടത്തുന്ന ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 62 കാരനെ പോലീസ് അറസ്റ്റുചെയ്തു. എരൂർ സൗത്ത് സ്വദേശിയെയാണ് തൃപ്പൂണിത്തുറ പോലീസ് അറസ്റ്റുചെയ്തത്.
ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തുന്ന ഏഴു മുതൽ 10 വയസുവരെയുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും ഇയാൾ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാൽ തല അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടികളെ നിരന്തരം ലൈംഗിക ചൂഷണ ത്തിന് ഇരയാക്കിയിരുന്നതത്രെ.
രണ്ടാഴ്ച മുമ്പ് ട്യൂഷൻ സെന്ററിലെത്തിയ ഒരു പെൺകുട്ടിയുടെ അമ്മ സംഭവം നേരിട്ടു കണ്ടതോടെയാണ് പീഡനവിവരം പുറത്താവുന്നത്.