ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ. ഞായറാഴ്ച തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ പാലം എന്ന സ്ഥലത്തായിരുന്നു സംഭവം. പെണ്‍കുട്ടികളുടെ വീടിനു സമീപമുള്ളയാളായിരുന്നു പ്രതി.
അഞ്ചും ഒന്‍പതും വയസുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. വീടിനു വെളിയിൽ കളിക്കുകയായിരുന്ന കുട്ടികളെ ഇയാൾ മധുരപലഹാരം നൽകി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടികൾക്ക് അഞ്ച് രൂപ വീതം നൽകി.
എന്നാൽ ഇളയകുട്ടിക്ക് വേദനയെടുക്കുകയും കരയുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അറുപതുകാരനെ അറസ്റ്റ് ചെയ്തു.