ലക്നോ: ഉത്തർപ്രദേശിൽനിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത. ആയുധധാരികൾ ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അമ്രോഹ ജില്ലയിലാണ് സംഭവമുണ്ടായത്.
ശനിയാഴ്ച വൈകുന്നേരം ചന്ദ്പുരിൽനിന്നും ഇ-റിക്ഷയിൽ മടങ്ങുകയായിരുന്ന ദന്പതികളെ ഖുവാഖേരയിൽവച്ചാണ് അക്രമി സംഘം തടഞ്ഞത്. എതിർത്ത ഭർത്താവിനു നേരെ വെടിയുതിർക്കുകയും റിക്ഷ ഡ്രൈവറെ കൊള്ളയടിക്കുകയും ചെയ്തു.
പിന്നീട് യുവതിയെ തോക്കിൻ മുനയിൽനിർത്തി വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. ദന്പതികൾ സഹായത്തിനായി നിലവിളച്ചതോടെ നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്ന് അക്രമി സംഘം രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. നാലു പേരാണ് സംഭവത്തിനു പിന്നിലെന്നും ഇവർക്കായി തെരച്ചിൽ തുടങ്ങിയതായും പോലീസ് അറിയിച്ചു.