ശബ്ദം ഉണ്ടാക്കിയാല്‍ കൊന്നു കളയും! പട്ടാപകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍; 24ന് രാവിലെ എട്ടു മണിക്കാണ് സംഭവം

മ​ഞ്ചേ​രി: പ​ട്ടാ​പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി പ​യ്യ​നാ​ട് വ​ട്ടി​പ്പ​റ​ന്പ​ത്ത് പി​ൻ​സ് റ​ഹ്മാ​ൻ എ​ന്ന പ്രി​ൻ​സി (27)നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. 24ന് ​രാ​വി​ലെ എ​ട്ടു മ​ണി​ക്കാ​ണ് സം​ഭ​വം.​അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന യു​വ​തി​യെ പി​ന്നി​ലൂ​ടെ വ​ന്ന പ്ര​തി വാ​യും മൂ​ക്കും പൊ​ത്തി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്ദം ഉ​ണ്ടാ​ക്കി​യാ​ൽ കൊ​ന്നു ക​ള​യും എ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി​യു​ടെ മൂ​ക്കി​ലൂ​ടെ ര​ക്തം വ​രു​ന്ന​ത് ക​ണ്ട് ശ്ര​മം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

അ​തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച സൂ​ച​ന​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കു​റ​ച്ചു ദി​വ​സ​മാ​യി യു​വ​തിയുടെ വീ​ടും പ​രി​സ​ര​വും നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​ദേ​ശ​ത്ത് സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വേ​റെ വീ​ടു​ക​ളും ക​ണ്ടു വച്ച​താ​യി ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. മ​ഞ്ചേ​രി സി​ഐ എ​ൻ​ബി ഷൈ​ജു, എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി.​സ​ഞ്ജീ​വ്, സ​ലിം എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts