പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക വൈകൃതത്തിന് വിനിയോഗിക്കുന്നവരെ എന്തുചെയ്യണം? ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തില്‍ ചിത്രീകരിച്ച വീഡിയോ അതിനുള്ള ഉത്തരമാണ്. നിയമം കൈയിലെടുക്കുന്നത് ശരിയല്ലെങ്കിലും, ഈ അമ്മമാരുടെ പ്രതികാരത്തെ ആരും തെറ്റുപറയില്ല. കൊച്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തയാളെ കൈയോടെ പിടികൂടിയ അമ്മമാരുടെ സംഘം, അയാളെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോയാണ് ഈയടുത്ത ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വീഡിയോ ഉള്‍പ്പെടെ വാര്‍ത്ത വന്നതോടെ, അനേകം പേരാണ് അത് ഷെയര്‍ ചെയ്തത്. ഏറെ പ്രാധാന്യത്തോടെ ഈ വിഷയം ചര്‍ച്ചയാവുകയും ചെയ്തു. ബലാത്സംഗം ചെയ്തയാളുടെ കൈകലുകള്‍ പിന്നോട്ട് കെട്ടി രണ്ടറ്റത്തും പിടിച്ചിരിക്കുയാണ് സ്ത്രീകള്‍. മരക്കൊമ്പുകൊണ്ട് അടിക്കുന്നതും ചുറ്റുംനിന്ന് ആര്‍പ്പുവിളികളുതിര്‍ക്കുന്നതും അമ്മമാര്‍ തന്നെ.
ഒടുവില്‍ പോലീസുദ്യോഗസ്ഥര്‍ എത്തി ഇവരോട് സംസാരിക്കുന്നതോടെയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്. ബലാത്സംഗത്തെക്കുറിച്ചോ ഇതെവിടെയാണ് നടന്നതെന്നതിനെക്കുറിച്ചോ സൂചനകളില്ലതാനും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വ്യാപിക്കുന്ന ഇന്ത്യയില്‍ ഇത്തരം ശിക്ഷാവിധികള്‍ അനിവാര്യമാണെന്ന് വീഡിയോ കണ്ടവരെല്ലാം തന്നെ അഭിപ്രായപ്പെടുന്നു. ഏതായാലും ഈ വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. തെറ്റ് ചെയ്തവന് മതിയായ ശിക്ഷ ലഭിച്ചുവെന്നാണ് പൊതു അഭിപ്രായം. ഇത്തരം ഇടപെടലുകളിലൂടെ മാത്രമേ സമൂഹം സുരക്ഷിതമായി മാറൂവെന്നും ആളുകള്‍ വിലയിരുത്തുന്നുണ്ട്. കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്ന സംഭവം നാള്‍ക്കുനാള്‍ കൂടിവരികയാണ്. പോസ്‌കോ പോലുള്ള നിയമങ്ങളുണ്ടെങ്കിലും സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് കുറവൊന്നും വന്നിട്ടില്ല. ഇക്കാരങ്ങളാലാണ് പൊതുജനം നിയമം കൈയിലെടുക്കുന്നതിനെ ആളുകള്‍ ന്യായീകരിക്കുന്നത്.
https://youtu.be/q0RZvC7Pg9w