ഹൈദരാബാദ്: പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും അതിന്റെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ ഓഗസ്റ്റിലായിരുന്നു സംഭവം. പക്ഷെ പോലീസിൽ പെണ്‍കുട്ടി പരാതി നൽകിയിരുന്നില്ല. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോയിൽ അവളുടെ സുഹൃത്തിനെയും കാണാം. ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താൻ സുഹൃത്ത് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പെണ്‍കുട്ടിക്ക് അറസ്റ്റിലായവരിൽ ഒരാളുമായി സ്നേഹ ബന്ധമുണ്ടായിരുന്നു. എന്നാൽ ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന യുവാവ് പ്രതികാരം ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.