ലക്നോ: ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിൽ ഗർഭിണിയെ കൂട്ടമാനഭംഗത്തിനിരയാക്കി. 32 വയസുകാരിയായ യുവതിയെ കചൂല ഗ്രാമത്തിലെ വനപ്രദേശത്ത് കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്.
വീടിനു പുറത്തുപോയിരുന്ന യുവതി ഏറെ നേരമായിട്ടും വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അവശനിലയിൽ കണ്ടെത്തിയത്. യുവതിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.