പ​തി​നാ​റു​കാ​ര​നെ പതിനാറ് പേർചേർന്ന് ദുരുപയോഗം ചെയ്തെന്ന കേ​സ് ; ഏ​ഴുപേ​ർ പി​ടി​യി​ൽ; മു​ങ്ങി​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി

കാ​ടാ​ന്പു​ഴ: പ​തി​നാ​റു​കാ​ര​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഏ​ഴു പേ​ർ പി​ടി​യി​ൽ.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ശി​വ​ദാ​സ​ൻ (51), വ​ള​വ​ന്നൂ​ർ സ്വ​ദേ​ശി ഷ​മീ​ർ (33), ര​ണ്ട​ത്താ​ണി സ്വ​ദേ​ശി അ​ബ്ദു​സ​മ​ദ് (24), മാ​റാ​ക്ക​ര ക​ല്ലാ​ർ​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ്കോ​യ (28), വ​ട​ക്കു​ന്പു​റം സ്വ​ദേ​ശി മൊ​യ്തീ​ൻ​കു​ട്ടി (48), കാ​ടാ​ന്പു​ഴ ക​ട​വ​ത്ത​ക​ത്ത് സ്വ​ദേ​ശി ലി​യാ​ഖ​ത്ത് (27), കാ​ടാ​ന്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ലീ​ൽ (27) എ​ന്നി​വ​രെ​യാ​ണ് സി​ഐ എം.​കെ ഷാ​ജി, ക​ൽ​പ​ക​ഞ്ചേ​രി എ​സ്ഐ എ​സ്.​കെ. പ്രി​യ​ൻ, കാ​ടാ​ന്പു​ഴ എ​സ്ഐ കെ.​എ​ൻ. മ​നോ​ജ് എ​ന്നി​വ​ർ അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ൽ പ​തി​നാ​റു പേ​രാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സം​ഭ​വ​ത്ത​ത്തു​ട​ർ​ന്നു കു​ട്ടി നേ​രി​ട്ടു ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി​പ്പെ​ട്ട​തോ​ടെയാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യാ​ണ് പ്ര​തി​ക​ൾ പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സ് കു​ട്ടി​യി​ൽ നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ക്സോവ​കു​പ്പു ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​ർ ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്നു അ​ന്വേ​ഷ​ണോ​ദ്യോ​സ്ഥ​ർ അ​റി​യി​ച്ചു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment