മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ പിടിയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്റഫ് ആണ് അറസ്റ്റിലായത്. ചെട്ടിയാറമ്മലുള്ള ഇയാളുടെ ചിക്കൻ സ്റ്റാളിൽ ഇറച്ചി വാങ്ങാനെത്തിയതാണ് ആൺകുട്ടി.
കടയിൽ ആളൊഴിഞ്ഞ സമയത്താണ് കുട്ടി എത്തിയത്. ആ സമയം ഇയാൾ ആൺകുട്ടിയെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന് പോയ വിദ്യാർഥി വീട്ടിൽ എത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു.
ഉടൻതന്നെ കുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായെന്ന് കുട്ടി പറഞ്ഞു.