പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ല​ക്നോ: കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​തേ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി​യി​ലാ​ണു സം​ഭ​വം. ഈ​മാ​സം അ​ഞ്ചി​നാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ആ​സി​ഫ് ഖാ​ൻ എ​ന്ന ഛോട്ട ​ബാ​ബു (22) ത​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2023 ഒ​ക്ടോ​ബ​ർ 14ന് ​പ്ര​തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എ​ട്ടു​മാ​സ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ജാ​മ്യം ല​ഭി​ച്ച് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Related posts

Leave a Comment