ഭുവനേശ്വർ: ഒഡീഷയിലെ നയാഗർ ജില്ലയിലെ വനത്തിൽ 21 കാരിയെ പ്രതിശ്രുത വരന്റെ മുന്നിൽ കൂട്ടബലാത്സംഗം ചെയ്തു. ഫത്തേഗർ രാമക്ഷേത്ര ദർശനം കഴിഞ്ഞ് യുവതിയും പ്രതിശ്രുതവരനും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
പിതാഖൈ വനത്തിനു സമീപം അജ്ഞാതരായ മൂന്നു പേർ ചേർന്ന് ഇരുവരെയും തടഞ്ഞുനിർത്തി ബലമായി വനത്തിലേക്ക് കൊണ്ടുപോയി. യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ മൂന്നു പേരും പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികൾ സംഭവം മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുമെന്നും പോലീസ് പറഞ്ഞു.