കോൽക്കത്ത: കോൽക്കത്തയിൽ തെരുവിൽ കഴിയുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി. കുഞ്ഞിന്റെ അമ്മ ഫുട്പാത്തിൽ ഒറ്റയ്ക്കിരുന്നു കരയുന്നത് കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പോലീസ് എത്തി കുട്ടിയെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ശരീരത്തിൽ ലൈംഗിക പീഡനത്തെ സൂചിപ്പിക്കുന്ന നിരവധി പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്തതായും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.