പെ​ൺ​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ തൊ​ടു​ന്ന​തോ പൈ​ജാ​മ​യു​ടെ ച​ര​ട് പി​ടി​ച്ച് വ​ലി​ക്കു​ന്ന​തോ ബ​ലാ​ത്സം​ഗ​ശ്ര​മ​മാ​യി ക​ണ​ക്കാ​ക്കാൻ സാധിക്കില്ല : അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

അ​ല​ഹ​ബാ​ദ്: പെ​ൺ​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ പൈ​ജാ​മ​യു​ടെ ച​ര​ട് പി​ടി​ച്ച് വ​ലി​ക്കു​ന്ന​തോ ബ​ലാ​ത്സം​ഗ​ശ്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ആ​കി​ല്ലെ​ന്നു അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടാ​നു​ള്ള കീ​ഴ്ക്കോ​ട് ഉ​ത്ത​ര​വി​നെ​തി​രേ ര​ണ്ട് പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ത്ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ സിം​ഗി​ൾ ബെ​ഞ്ച് ജ​ഡ്ജി ജ​സ്റ്റീ​സ് റാം ​മ​നോ​ഹ​ർ നാ​രാ​യ​ൺ മി​ശ്ര​യു​ടെ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​വാ​ദ നി​രീ​ക്ഷ​ണം.

Related posts

Leave a Comment