കണ്ണൂർ: നാലുവയസുകാരിയായ എൽകെജി വിദ്യാർഥിനിയെ അധ്യപകൻ പീഡിപ്പിച്ചതായി പരാതി. എടക്കാട് സ്റ്റേഷൻ പരിധിയിലാണു സംഭവം.
ഒരാഴ്ച മുന്പ് സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് ദിവസം മുന്പാണ് കുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.
സ്കൂളിലെ അറബി അധ്യാപകനാണ് പീഡിപ്പിച്ചതെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടി അധ്യാപകനെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.