ലക്നോ: അയല്‍വാസിയുടെ പീഡനത്തിനിരയായ 17 കാരി തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഉത്തർപ്രദേശിലെ മലിഹാബാദില്‍ ആണ് സംഭവം.
അയൽവാസിയായ രാഹുൽ (23) പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു.
തുടർന്ന് പെണ്‍കുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
വീട്ടിൽ തനിച്ചായപ്പോൾ ലോഹ്യം പറഞ്ഞ് അകത്ത് കയറിക്കൂടി: അയല്‍വാസി പീഡിപ്പിക്കാൻ ശ്രമിച്ചു; 17 കാരി സ്വയം തീ കൊളുത്തി, നില അതീവ ഗുരുതരം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
