പീ​ഡ​ന​ക്കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും; 2012 സെ​​പ്റ്റം​​ബ​​റി​​ലാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം

കോ​​ട്ട​​യം: മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ ഓ​​ട്ടോ​​ഡ്രൈ​​വ​​ർ​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ക​​ഠി​​ന​​ത​​ട​​വും അ​​ര​​ല​​ക്ഷം രൂ​​പ പി​​ഴ​​യും. രാ​​മ​​പു​​രം പൂ​​വ​​ക്കു​​ളം കാ​​ര​​മ​​ല ന​​ടു​​വി​​ലേ​​ട​​ത്ത് ബാ​​ല​​കൃ​​ഷ്ണ​​നെ(53)​​യാ​​ണ് അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി ഒ​​ന്ന് ജ​​ഡ്ജി ജി. ​​ഗോ​​പ​​കു​​മാ​​ർ ശി​​ക്ഷി​​ച്ച​​ത്. പി​​ഴ അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ആ​​റു മാ​​സം​​കൂ​​ടി ക​​ഠി​​ന​​ത​​ട​​വ് അ​​നു​​ഭ​​വി​​ക്ക​​ണം.

2012 സെ​​പ്റ്റം​​ബ​​റി​​ലാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. പെ​​ണ്‍​കു​​ട്ടി പ​​ള്ളി​​യി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നാ​​യി വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ എ​​ത്തി​​യ ബാ​​ല​​കൃ​​ഷ്ണ​​ൻ കു​​ട്ടി​​യെ ഓ​​ട്ടോ​​യി​​ൽ ക​​യ​​റ്റി ആ​​ളൊ​​ഴി​​ഞ്ഞ സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ചു പീ​​ഡി​​പ്പി​​ച്ച​​താ​​യാ​​ണു പ​​രാ​​തി.

ഇ​​തി​​നു​​ശേ​​ഷം വീ​​ട്ടി​​ൽ​​പോ​​യ കു​​ട്ടി ഈ ​​കാ​​ര്യ​​ങ്ങ​​ളൊ​​ന്നും ആ​​രോ​​ടും പ​​റ​​ഞ്ഞി​​രു​​ന്നി​​ല്ല. തു​​ട​​ർ​​ന്ന് സ്കൂ​​ളി​​ൽ എ​​ത്തി​​യ കു​​ട്ടി, തി​​രി​​കെ വീ​​ട്ടി​​ലേ​​ക്കു പോ​​രാ​​ൻ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ക​​യ​​റാ​​തെ വ​​രി​​ക​​യും, അ​​സ്വാ​​ഭാ​​വി​​ക​​മാ​​യ രീ​​തി​​യി​​ൽ ബ​​ഹ​​ളം വ​​യ്ക്കു​​ക​​യും ചെ​​യ്തു.

ഇ​​തേ തു​​ട​​ർ​​ന്ന് അ​​ധ്യാ​​പ​​ക​​ർ വി​​വ​​രം ചോ​​ദി​​ച്ച​​തോ​​ടെ​​യാ​​ണു കു​​ട്ടി പീ​​ഡ​​ന​​വി​​വ​​രം തു​​റ​​ന്നു പ​​റ​​ഞ്ഞ​​ത്. കു​​ട്ടി​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ക്സോ വ​​കു​​പ്പ് 2012ൽ ​​നി​​ല​​വി​​ൽ വ​​ന്നി​​രു​​ന്നി​​ല്ല. ആ​​യ​​തി​​നാ​​ൽ ഇ​​ന്ത്യ​​ൻ ശി​​ക്ഷാ​​നി​​യ​​മ​​ത്തി​​ലെ 376 വ​​കു​​പ്പ് അ​​നു​​സ​​രി​​ച്ച് ബ​​ലാ​​ത്സം​​ഗ​​ത്തി​​നാ​​ണ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.

കേ​​സി​​ൽ പ്രോ​​സി​​ക്യൂ​​ഷ​​ൻ 17 സാ​​ക്ഷി​​ക​​ളെ വി​​സ്ത​​രി​​ച്ചു. 15 പ്ര​​മാ​​ണ​​ങ്ങ​​ളും ആ​​റ് തൊ​​ണ്ടി മു​​ത​​ലു​​ക​​ളും ഹാ​​ജ​​രാ​​ക്കി. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ എം.​​എ​​ൻ. പു​​ഷ്ക​​ര​​ൻ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി.

Related posts