കാളിയാർ: ബുദ്ധിമാന്ദ്യമുള്ള 16കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വർഷത്തിനു ശേഷം പിടിയിലായി.
കേസിന്റെ വിചാരണ നടപടികൾ പൂർത്തീകരിച്ച് ഇയാൾ കുറ്റക്കാരനാണെന്നു പോക്സോ കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, പ്രതി ഒളിവിൽ പോയതിനാൽ ശിക്ഷ വിധിക്കാൻ കഴിഞ്ഞില്ല.
കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, എസ്ഐ സിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, അബി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോത്താനിക്കാടുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഫോണ് ഉപയോഗിക്കാതിരുന്ന പ്രതി പോത്താനിക്കാടിനു സമീപം കളങ്ങാട് താമസിച്ച് മരപ്പണി ചെയ്തുവരികയായിരുന്നു.
പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കി അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.