തലശേരി: പഞ്ചാബില്‍ നിന്ന് അപൂര്‍വ്വയിനം ആടുകളെ ട്രക്കില്‍ കൊണ്ടുവരുന്നതിനിടെ പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ കാസര്‍ഗോഡ് കള്ളാര്‍ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യഹർജി ജില്ലാ സെഷന്‍സ് കോടതി തള്ളി. കാസര്‍ഗോഡ് രാജപുരത്തെ ജോണ്‍സന്റെ (48) മുൻകൂർ ജാമ്യഹർജിയാണ് ജില്ലാ സെഷൻസ് ജഡ്ജ് ടി. ഇന്ദിര തള്ളിയത്.
ജോണ്‍സന്റെ ഫാമിലേക്ക് പഞ്ചാബിലെ ഘന്നയില് നിന്ന് ആപൂര്വ്വയിനം ബീറ്റല്‍ ആടുകളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവം. ഫാമിലേക്ക് 50 ആടിനെ കൊണ്ടുവന്ന ട്രക്കില്‍ ജലന്ധറില്‍ അച്ഛനും മകനും രണ്ട് ഡ്രൈവര്‍മാരും കുറ്റാരോപിതനും കള്ളാറില്‍ എത്തിയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 30 ന് പഞ്ചാബില്‍ നിന്ന് പുറപ്പെട്ട ട്രക്ക് ഏപ്രില്‍ രണ്ടിന് കള്ളാറിലെത്തി.നാല് ദിവസത്തെ യാത്രയ്ക്കിടയില്‍ ട്രക്കില്‍ വച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ അച്ഛന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.