ഉത്തർപ്രദേശിൽ 17 വയസുകാരിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തയാൾക്കെതിരെ കേസെടുത്ത് പോലീസ്.പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
നവി മുംബൈയിലെ കോപാർ ഖൈരാനെയിൽ സഹോദരനെ കാണാനെത്തിയ പെൺകുട്ടി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതി പ്രകാരം, ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്നഗറിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന കൗമാരക്കാരിയെ ഏപ്രിലിന് മുമ്പ് ഒരാൾ പലതവണ ബലാത്സംഗം ചെയ്തു. കൂടുതൽ അന്വേഷണത്തിനായി നവി മുംബൈ പോലീസ് കേസ് സിദ്ധാർത്ഥനഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.