വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന സ്ഥലമാണ് വിദ്യാലയം. അധ്യാപകർ വിദ്യാർഥികളെ സ്വന്തം മക്കളെപ്പോലെ കരുതണമെന്നാണ്പൊതുവെ പറയുന്നത്. എന്നാൽ എല്ലാ അധ്യാപകരും അങ്ങനെയല്ല.
സ്വന്തം മക്കളെപ്പോലെ ഒരിക്കലും ചില അധ്യാപകർ അവർ പഠിപ്പിക്കുന്ന കുട്ടികളെ നോക്കാററുമില്ല, പരിഗണിക്കാറുമില്ല. അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചത്.
കൗമാരക്കാരായ സ്വന്തം വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപികയാണ് വാർത്തകളിൽ നിറയുന്നത്. 35-കാരിയായ ജാക്വിലിന് മാ എന്ന അധ്യാപികയാണ് അത്. ടീച്ചർ ഓഫ് ദി ഇയർ അവാർഡ് നൽകി ജാക്വിലിനെ ആദരിച്ച് ഏഴ് മാസം പോലും കഴിഞ്ഞില്ല അപ്പോഴേക്കും ജാക്വിലിൻ പീഡനശ്രമത്തിന് അറസ്റ്റിലായി.
വിദ്യാര്ഥികളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാന് ജാക്വിലിന്റെ തന്റെ പദവി ദുരുപയോഗം ചെയ്തെന്ന് കോടതി കണ്ടെത്തി. കുറ്റം സമ്മതിച്ച ജാക്വിലിന് കോടതി വിധി പറയുന്നതിനിടെ കരയുകയായിരുന്നെന്നും റിപ്പോര്ട്ടുകൾ പറയുന്നു.