ചേര്‍ത്തല: വിവാഹ വാഗ്ദാനം നല്കി 41കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലം സ്വദേശിയായ 45 കാരനെതിരേ ചേര്‍ത്തല പോലീസ് കേസെടുത്തു. കൊല്ലം ശാസ്താംകോട്ട വെസ്റ്റ് കല്ലട സ്വദേശി രാജേഷി (45) നെതിരേയാണ് കേസ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി തരപ്പെടുത്തിനല്‍കി അടുത്തശേഷം ഭര്‍ത്താവ് അകന്ന തന്നെ വിവാഹവാഗ്ദാനം നല്കി തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി.
2018 ഓഗസ്റ്റ് മുതല്‍ 2019 മേയ് വരെ പീഡനം നടത്തി. ഇതിനൊപ്പം കച്ചവട ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് പലയിടത്തുനിന്നായി രണ്ടരലക്ഷം ലോണെടുപ്പിച്ച് പണം തിരികെ നല്‍കാതെ കബളിപ്പിച്ചതായും ഇവര്‍ നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.