മുംബൈ: പതിനാലു വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. മുംബൈയിലെ വീട്ടിൽനിന്ന് ഒക്ടോബര്‍ ഒന്നിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ അജയ് ബന്‍വാഷി (25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി ഇതു നിഷേധിച്ചതിനെ തുടർന്ന് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപ്പെടുത്തിയതെന്നും കുപ്പികൊണ്ട് തലയ്ക്ക് അടിയ്ക്കുകയും ചെയ്തതായും പോലീസ് അറിയിച്ചു.
സംഭവശേഷം പ്രതി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ രണ്ടിന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് ബന്വാഷിലേക്ക് എത്തിയത്. ഇയാളെ പലതവണ ചോദ്യം ചെയ്തതിൽനിന്നാണ് സത്യം പുറത്തുവന്നതെന്ന് പോലീസ് അറിയിച്ചു.