ഇന്ത്യയിലെ പോലെയല്ല ഭായ് ലോകത്ത് മറ്റു രാജ്യങ്ങളില്‍ പീഡകര്‍ക്കു ശിക്ഷ ലഭിക്കുന്നത്, ചൈനയില്‍ ലിംഗഛേദനം നടത്തുമ്പോള്‍ സൗദിയിലും കൊറിയയിലും തലവെട്ടല്‍

rമനുഷ്യന്റെ സാംസ്കാരികമായ ഏറ്റവും വലിയ അധപതനത്തെ നാം ലൈംഗിക പീഡനം എന്ന പേരിട്ടു വിളിക്കുന്നു. മനുഷ്യ കുലം തുണി ഉടുക്കാന്‍ തുടങ്ങിയതോടെ അവന്‍ സാംസ്കാരികമായി ഉയരാന്‍ തുടങ്ങിയെന്ന് ചരിത്രകാരന്മാര്‍ എഴുതിവച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യജീവിതം യുഗങ്ങള്‍ പിന്നിട്ടിട്ടും അവനിലെ മൃഗസ്വഭാവത്തിന് മാറ്റം വന്നിട്ടില്ലെന്നു തെളിയിക്കുന്നതാണ് ഓരോ ലൈംഗിക പീഡനവും. സ്ത്രീപീഡകര്‍, ബാല പീഡകര്‍, പ്രകൃതിവിരുദ്ധ പീഡകര്‍ ഇങ്ങിനെ പലതായി തരംതിരിക്കാമെങ്കിലും മൃഗീയതയുടെ കാര്യത്തില്‍ ഇവര്‍ സമന്മാരാണ്.പീഡനങ്ങളുടെ അഞ്ചിലൊന്നു മാത്രമാണ് പുറത്തറിയുന്നത്. പിടിവീഴാത്ത പീഡകന്മാര്‍ തങ്ങളുടെ അടുത്ത ഇരകളെ കാത്ത് പുറത്തു തന്നെയുണ്ട്. ഇക്കാലത്ത് പലരാജ്യങ്ങളും പീഡകന്മാര്‍ക്ക് പലരീതിയിലുള്ള ശിക്ഷകളാണ് നല്‍കുന്നത്. ആ ശിക്ഷകളേക്കുറിച്ചറിയാം…

1, ഇന്ത്യ

2013ല്‍ ഇന്ത്യ പാസാക്കിയ ബലാല്‍സംഗ വിരുദ്ധ ബില്‍ പ്രകാരം കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ചില അപൂര്‍വം കേസുകളില്‍ വധശിക്ഷവരെ നല്‍കപ്പെടുന്നു. എന്നാല്‍ ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സ്ഥിതിയനുസരിച്ച് പീഡകന്മാര്‍ ജയിലുകളില്‍ സുഖവാസമനുഭവിക്കുന്ന അവസ്ഥയാണുള്ളത്. മെലിഞ്ഞുണങ്ങിയ പീഡകര്‍ വരെ രണ്ടുമാസത്തെ ജയില്‍ വാസം കൊണ്ട് സിനിമാ താരങ്ങളെപ്പോലെയാവുന്നതാണ് നമുക്ക് കാണാനാവുക. കൂടാതെ പണമെറിഞ്ഞ് ശിക്ഷാ കാലാവധി കുറയ്ക്കുന്നതും ഇന്ത്യയില്‍ പതിവാണ്. ഇതൊക്കെ പീഡകര്‍ക്ക് ഒരു പ്രോത്സാഹനവുമാണ്.

2, ഫ്രാന്‍സ്

ബലാല്‍സംഗ വീരന്മാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. പീഡകന്മാര്‍ക്ക് ഏറ്റവും കുറഞ്ഞത് 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇത് പലപ്പോഴും 30 വര്‍ഷം വരെ നീട്ടി നല്‍കുന്നു. പീഡനത്തിന്റെ ക്രൂരതയനുസരിച്ചാണ് ശിക്ഷ നീട്ടുന്നത്.

3, ചൈന

പീഡകന്മാര്‍ക്ക് ഏറ്റവും മാതൃകാപരമായ ശിക്ഷ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. കുറ്റക്കാരനെന്ന ആരോപിക്കുന്നയാളെ കാര്യമായ വിചാരണയൊന്നും കൂടാതെ തന്നെ വധിക്കുന്നതാണ് ചൈനയുടെ രീതി. ചൈനയിലെ ഏകാധിപത്യ ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ കോടതി പോലും മടിക്കുന്നതിനാല്‍ വധിച്ചവരില്‍ പലരും നിരപരാധികളായിരുന്നു പിന്നീട് തെളിഞ്ഞിട്ടുണ്ട്. കുറ്റവാളികളുടെ ‘വൃഷണച്ഛേദം’ നടത്തുന്നതാണ് ചൈനയിലെ ഏറ്റവും വിപ്ലവകരമായ നടപടി.

4, സൗദി അറേബ്യ

ശിക്ഷകളുടെ കാര്യത്തില്‍ സൗദി അറേബ്യയെ വെല്ലാന്‍ മറ്റൊരു രാജ്യമുണ്ടാവില്ല. ബലാല്‍സംഗക്കാരന്റെ തലവെട്ടിക്കളയുന്നതാണ് സൗദിയിലെ രീതി. മയങ്ങാനുള്ള മരുന്ന് കുത്തിവച്ചതിനു ശേഷമാണ് ആളുകളുടെ തലവെട്ടുന്നത്. ഇതേ ശിക്ഷ തന്നെയാണ് മയക്കുമരുന്നു കടത്തുകാര്‍ക്കും ലഭിക്കുന്നത്.
5
5, ഉത്തര കൊറിയ

കാലങ്ങളായി ഏകാധിപതികള്‍ വാഴുത്ത ഉത്തരകൊറിയയിലും പീഡകരെ കാത്തിരിക്കുന്നത് മരണമാണ്. ഇവിടെ വെടിവച്ചാണ് പീഡകരെ പീഡനങ്ങളില്ലാത്ത ലോകത്തേക്ക് അയയ്ക്കുന്നത്.

6, അഫ്ഗാനിസ്ഥാന്‍

പീഡകര്‍ക്ക് ഏറ്റവും വേഗത്തില്‍ ശിക്ഷ വിധിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാന്‍. പീഡകനെതിരായ ശിക്ഷാവിധി വന്ന് നാലു ദിവസത്തിനകം ഇയാള്‍ പരലോകം പൂകിയിരിക്കും. ഒന്നുകില്‍ തലയില്‍ വെടിവയ്ക്കുകയോ അല്ലെങ്കില്‍ തൂക്കുകയോ ആണ് ചെയ്യുന്നത്.

7, ഈജിപ്ത്

പുരാതന സംസ്കാരത്തിന്റെ പാരമ്പര്യമുള്ള ഈജിപ്തില്‍ പീഡകര്‍ക്ക് വിധിക്കുന്ന ശിക്ഷയിലും ഈ പഴമ ദര്‍ശിക്കാം. ഇവിടെ പീഡകരെ തൂക്കിക്കൊല്ലുകയാണ് ചെയ്യുന്നത്.

8,അമേരിക്ക
പീഡനക്കുറ്റത്തിന് അമേരിക്കയിലെ ജയിലിലെത്തുന്ന പീഡകര്‍ പിന്നീടൊരിക്കലും പുറം ലോകം കാണില്ല. അമേരിക്കയിലെ ഫെഡറല്‍ നിയമമനുസരിച്ച് ജീവിതാവസാനം വരെ തടവുശിക്ഷയാണ് ഇവര്‍ക്കു ലഭിക്കുന്നത്.

Related posts