കോഴിക്കോട്: ചാരിറ്റി ട്രസ്റ്റിന്റെ മറവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസ്. വെള്ളന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ടീംബി ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിയ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.
സംഭവത്തില്‍ സ്ഥാപനത്തിന്റെ ഭാരവാഹികളായ ബഷീര്‍, അജ്മല്‍ എന്നിവരുടെ പേരിലാണ് പോക്സോ നിയമപ്രകാരം കുന്ദമംഗലം പോലീസ് കേസെടുത്തത്. പ്രതികള്‍ ഒളിവിലാണ്.
സ്ഥാപനത്തിനെതിരേ നേരത്തെയും പരാതികളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. വയോധികയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ടും കേസുണ്ടായിരുന്നു.
ഇവിടെ താമസിച്ചിരുന്ന ജനകിയുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് കേസെടുത്തത്.
കഴിഞ്ഞ വര്‍ഷവും സ്ഥാപനവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയര്‍ന്നതായും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.