കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍ .
വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(30)യാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
താല്‍ക്കാലിക ജീവനക്കാരനായ ഇയാളെ യൂണിവേഴ്സിറ്റി പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ തുടങ്ങി.
വാഴ്സിറ്റി ക്യാമ്പസിലെ കാടുമൂടിയ സ്ഥലത്തുവച്ചാണ് പകല്‍സമയത്ത് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.ഇയാള്‍ യൂണിഫോമിലായിരുന്നു.
ക്ലാസ് കട്ട് ചെയ്ത് കളിക്കുകയായിരുന്നു വിദ്യാര്‍ഥിനിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് പോലീസ് പറഞ്ഞു.
കാമ്പസിലെകാട്ടില് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.