റാഞ്ചി: ജാര്‍ഖണ്ഡിൽ 16 വയസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പെൺകുട്ടിയുടെ സുഹൃത്തും മറ്റ് എട്ട് പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ദുംകയിലെ കരുദിഹിൽ എത്തി.
അവിടെ നിന്നും വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും അവർക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല.
തുടർന്നാണ് പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടിയത്. ബൈക്കിൽ മറ്റൊരാൾക്കൊപ്പമായിരുന്നു സുഹൃത്ത് എത്തിയത്. ലോക്ക് ഡൗണിനിടെ ദേശീയ പാതയിലൂടെ പോകുമ്പോൾ പോലീസ് തടഞ്ഞ് നിർത്തുമെന്നും അതിനാൽ കാട്ട് പാതയിലൂടെ എളുപ്പവഴിയുണ്ടെന്നും ധരിപ്പിച്ച് പ്രതി വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
അവിടെ മറ്റ് എട്ടു പേരും എത്തി, പിന്നീട് സുഹൃത്ത് ഉൾപ്പെടെയുള്ള ഒന്‍പത് പേരും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി അബോധാവസ്ഥയിൽ ആയതോടെ പ്രതികൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.