ജയ്പുർ: രാജസ്ഥാനിൽ 22 വയസുകാരിയെ ആംബുലൻസ് ഡ്രൈവറും കൂട്ടാളിയും ചേർന്നു ബലാത്സംഗം ചെയ്തു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയായിരുന്നു പീഡനമെന്ന് പോലീസ് പറഞ്ഞു.
വിവാഹിതയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.
ആംബുലൻസ് ഡ്രൈവറെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് മോതി ദൂംഗ്രി സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര പഞ്ചോളി പറഞ്ഞു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യപരിശോധന നടത്തിയെന്നും പോലീസ് അറിയിച്ചു.