ഭോപ്പാല്‍: ഫ്ളാറ്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കാഴ്ച വൈകല്യമുള്ള വീട്ടമ്മയെ അതിക്രമിച്ചെത്തിയയാള് മാനഭംഗപ്പെടുത്തിയതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 53കാരിയായ ഇവര്‍ ബാങ്ക് മാനേജരാണ്.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവരുടെ ഭര്‍ത്താവ് രാജസ്ഥാനില്‍ കുടുങ്ങിയിരിക്കുകയാണ്. അതിനാല്‍ ഫളാറ്റില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം.
ബാല്‍ക്കണിയിലെ തുറന്ന് വാതിലില്‍ കൂടിയാണ് അക്രമി മുറിക്കുള്ളില്‍ പ്രവേശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്.