കോയന്പത്തൂർ: തിരുപ്പൂർ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റുചെയ്തു. പല്ലടം സെലക്കരി സൽവേൽ മുരുകനാണ് (23) അറസ്റ്റിലായത്. കാങ്കേയം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
പല്ലടത്തുള്ള ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി വേൽമുരുകനുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നല്കി വേൽമുരുകൻ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇതേതുടർന്ന് പെണ്‍കുട്ടി ഗർഭിണിയാകുകയും വേൽമുരുകനോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ വിവാഹിതനാണെന്നും തനിക്ക് കുടുംബമുണ്ടെന്നും പറഞ്ഞ് കൈയൊഴിയുകയായിരുന്നു.
ഇതിൽ മനംനൊന്ത് പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തിരുപ്പൂർ ഗവണ്മെന്റ് പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയന്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ അമ്മ കാങ്കേയം ഓൾ വിമൻസ് പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയെ തുടർന്ന് പോക്സോ ആക്ടിൽ വേൽമുരുകനെ അറസ്റ്റുചെയ്യുകയായിരുന്നു.