ഫാ​ൻ​സി ക​ട​യി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; മു​ൻ​പും സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​ർ

മ​ഞ്ചേ​രി: ഫാ​ൻ​സി ക​ട​യി​ൽ ക​മ്മ​ൽ വാ​ങ്ങാ​ൻ എ​ത്തി​യ സ്കൂ​ൾ വി​ദ്യ​ർ​ഥി​നി​യെ ക​യ​റി​പി​ടി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കാ​ര​കു​ന്ന് ചെ​റു​പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ് (40)നെ​യാ​ണ് മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ചേ​രി ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തെ ഫാ​ൻ​സി ക​ട​യി​ലാ​ണ് സം​ഭ​വം.

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങൂ​ന്ന​തി​നാ​യി ക​ട​യി​ലെ​ത്തി​യ 14 കാ​രി​യെ ജി​വ​ന​ക്കാ​ര​നാ​യ പ്ര​തി പീ​ഡ​ന​ത്തി​ന് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു നി​ല​വി​ളി​ച്ച് കു​ട്ടി ക്ലാ​സി​ലേ​ക്ക് ഓ​ടി​യ​തോ​ടെ സ​ഹ​വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​യി​ൽ മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി.​ഷൈ​ജു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ ​ഫാ​ൻ​സി ഷോ​പ്പി​ൽ മു​ൻ​പും സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന നി​ർ​ദ​ശ​വും ന​ൽ​കി​യി​രു​ന്നു.

Related posts