മാനന്തവാടി: പുൽപ്പള്ളി ചേകാടിയിൽ യുവതിയെ പീഡിപ്പിച്ച ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും റിമാൻഡിൽ. ഭർത്താവ് പാക്കം ചേകാടി കട്ടക്കണ്ടി സുധീഷ്, സുഹൃത്ത്, ചേകാടി തോണിക്കടവ് ടി.എ. സനൽകുമാർ എന്നിവരെയാണ് ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്്തത്.
കഴിഞ്ഞ ദിവസം പുൽപ്പള്ളി സ്റ്റേഷനിൽ ഹാജരായ പ്രതികളെ മാനന്തവാടി എഎസ്പിയുടെ ചാർജ് വഹിക്കുന്ന എസ്എംഎസ് ഡി വൈഎസ്പി, കെ.പി. കുബേരൻ നന്പൂതിരിയാണ് അറസ്റ്റു ചെയ്തത്. ഡിസംബർ18ന് രാത്രിയാണ് കേസിനു ആസ്പദമായ സംഭവം.
ഭർത്താവ് ഭാര്യയെ സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും പിന്നീട് ഇരുവരും ചേർന്നു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിയും മുഴക്കി. യുവതി പിന്നീട് ബന്ധുക്കളോടു വിവരം പറയുകയും പരാതി നൽകുകയുമായിരുന്നു.