മാനന്തവാടി: യുവതിയെ ഭർത്താവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ പോലീസ് ഉൗർജിതമാക്കി. പുൽപ്പള്ളി ചേകാടിയിൽ ഡിസംബർ 18നു രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഭർത്താവ് യുവതിയെ സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും പീന്നീട് ഇരുവരും ചേർന്നു പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിയും മുഴക്കി. എന്നാൽ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. യുവതി ക്രൂരമായ പീഡനത്തിനു ഇരയായെന്നാണ് വൈദ്യപരിശോധനയിൽ തെളിഞ്ഞത്. ഇതേത്തുടർന്നു യുവതിയെ മജിസ്ട്രറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
ഡിവൈഎസ്പി കെ.പി. കുബേരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തിവരികയാണ്. ഭർതൃപീഡനംമൂലം യുവതി മുന്പ് ആത്മഹത്യക്കു ശ്രമിച്ചതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.