പെരുന്പാവൂർ:മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുന്പാവൂർ പുല്ലുവഴിയിലാണ് സംഭവം
. പതിനൊന്നു വയസുള്ള പെൺകുട്ടിയെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സഭംവം നടന്നിട്ട് മൂന്നാഴ്ചയായെന്ന് പറയുന്നു.
പരാതി ലഭിച്ചതിനെ തുടർന്നു പ്രതിയായ അന്പത്തിയൊന്നുകാരനെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
പുല്ലുവഴിയിൽ സ്വകാര്യ സ്ഥാപനം നടത്തുകയാണ് ഈ ദമ്പതികൾ. ഇരുവരും സ്ഥാപനത്തിൽ എത്തിയ ശേഷം ഇയാൾ തിരികെ വീട്ടിലെത്തി കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്.
അന്വേഷണത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ വെളിപെടുത്താൻ സാധിക്കുകയുള്ളെന്ന് പോലീസ് പറഞ്ഞു.